ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് വൈദ്യുതി, ജല അതോറിറ്റി

earth hour

 

മനാമ: മാര്‍ച്ച് 22ന് ഒരു മണിക്കൂര്‍ ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് വൈദ്യുതി, ജല അതോറിറ്റി (ഇഡബ്ല്യുഎ). മാര്‍ച്ച് 22-ന് രാത്രി 8:30 മുതല്‍ 9:30 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്ത് ഭൗമ മണിക്കൂറില്‍ പങ്കെടുക്കാന്‍ എല്ലാ സ്ഥാപനങ്ങളോടും മന്ത്രാലയങ്ങളോടും കമ്പനികളോടും വ്യക്തികളോടും വൈദ്യുതി, ജല അതോറിറ്റി ആവശ്യപ്പെട്ടു.

ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും രക്ഷ നേടാനുള്ള സംരഭത്തില്‍ ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നതിന്റെ ലക്ഷ്യം.

ഭൂമിയെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറാണ് ഈ സംരഭം ആരംഭിച്ചത്. 190ല്‍പരം ലോകരാഷ്ട്രങ്ങള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് അവസാന ശനിയാഴ്ച ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുക്കള്‍ അണച്ച് സംരംഭത്തില്‍ പങ്കുചേരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!