മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് അസോസിയേഷന്റെ (എം.സി.എം.എ) മെഗാ ഇഫ്താര്‍ സംഗമം മാര്‍ച്ച് 21 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് മനാമ സെന്റര്‍ മാര്‍ക്കറ്റില്‍ നടക്കും. സ്വദേശികളേയും പ്രവാസി സമൂഹങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം പേരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മെഗാ ഇഫ്താറാണ് ഈ വര്‍ഷം എം.സി.എം.എ ഒരുക്കിയിട്ടുള്ളത്.
ബഹ്റൈന്‍ പാര്‍ലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് അബ്ദുള്‍ വാഹദ് ഖറാത്ത, ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യര്‍ത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവന്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീഫ, ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ ജാനാഹി, ബി.സി.സി.ഐ ബോര്‍ഡ് അംഗം സോസന്‍ അബുല്‍ ഹസന്‍ മുഹമ്മദ് ഇബ്രാഹിം ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
ബഹ്റൈന്‍ പാര്‍ലമെന്റ് രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കറുടെ രക്ഷാക്കര്‍തൃത്വത്തിലാണ് എം.സി.എം.എ മെഗാ ഇഫ്താര്‍ സംഗമം നടക്കുന്നത്. ഇഫ്താര്‍ സംഗമത്തിലേക്ക് എല്ലാ പ്രവാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇഫ്താര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സലാം മമ്പാട്ടുമൂല, ജനറല്‍ കണ്‍വീനര്‍ റിയാസ് എം.എം.എസ്.ഇ, ട്രഷറര്‍ ലത്തീഫ് മരക്കാട്ട്, ജനറല്‍ സെക്രട്ടറി അനീസ് ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി അവിനാഷ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: +973 3374 8156, 39605993, 33614955.