മനാമ: മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. രണ്ട് പുരുഷന്മാര്‍ക്കും ഒരു സ്ത്രീക്കുമാണ് ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. മൂന്നുപേരും പാക്കിസ്ഥാന്‍ സ്വദേശികളാണ്.
മൂന്നുപേരും 2,000 ബഹ്‌റൈന്‍ ദിനാര്‍ വീതം പിഴ അടക്കണം. കൂടാതെ മനുഷ്യക്കടത്തിന് ഇരയായവരെ നാട്ടിലേയ്ക്ക് തിരിച്ചുകൊണ്ട് പോകാനുള്ള ചെലവും പ്രതികള്‍ വഹിക്കണം.