മനാമ: ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബും ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നൊയിമിയും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.
കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളിലായി ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാലവും അടുത്തതുമായ ബന്ധത്തെ ഡോ. അല്‍ നൊയിമി പ്രശംസിച്ചു. ഊഷ്മളമായ സ്വീകരണത്തിന് അംബാസഡര്‍ ജേക്കബ് മന്ത്രിയോട് നന്ദി രേഖപ്പെടുത്തുകയും ബഹ്റൈനുമായുള്ള സഹകരണം കൂടുതല്‍ വിശാലമാക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യം അറിയിക്കുകയും ചെയ്തു.