മനാമ: സതേണ്‍ ഗവര്‍ണറേറ്റില്‍ മോട്ടോര്‍ ബൈക്ക്, ക്വാഡ് ബൈക്ക് ട്രാക്കിനായി സ്ഥലം അനുവദിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സിലര്‍ ഹസ്സന്‍ സഖര്‍ അല്‍ ദോസേരിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്.
‘റോഡുകളില്‍ നിന്നും മറ്റ് സുരക്ഷിതമല്ലാത്ത പ്രദേശങ്ങളില്‍ നിന്നും ബൈക്ക് റൈഡര്‍മാര്‍ക്ക് സുരക്ഷിതമായ ഒരു ട്രാക്ക് ആയിരിക്കും ഇത്. റൈഡര്‍മാര്‍ക്ക് സാധുവായ ലൈസന്‍സ് ആവശ്യമാണ്. ഉപയോഗിക്കുന്നതിന് മുമ്പ് ബൈക്കുകള്‍ പരിശോധിക്കും. ഹെല്‍മെറ്റുകള്‍, കയ്യുറകള്‍, ബൂട്ടുകള്‍ എന്നിവയുള്‍പ്പെടെ പൂര്‍ണ്ണ സംരക്ഷണ ഉപകരണങ്ങള്‍ നിര്‍ബന്ധമായിരിക്കും.”, ഹസ്സന്‍ സഖര്‍ അല്‍ ദോസേരി പറഞ്ഞു.
ബഹ്റൈനിന്റെ ദേശീയ കായിക ദിനം വര്‍ഷം തോറും ആഘോഷിക്കുന്നതിനാല്‍, അനുബന്ധ പരിപാടികള്‍ക്കുള്ള വേദിയാകാന്‍ നിര്‍ദ്ദിഷ്ട ട്രാക്കിന് കഴിയുമെന്ന് അല്‍ ദോസേരി അഭിപ്രായപ്പെട്ടു.