മനാമ: ഇന്ത്യന്‍ ക്ലബ്ബ് നടത്തിയ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ എംആര്‍എ ടീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കെസിഎ ടീം വിജയികളായി. കെസിഎയില്‍ വച്ച് നടന്ന ട്രോഫി ഹാന്‍ഡിങ് ഓവര്‍ ചടങ്ങില്‍ വിജയികളുടെ ട്രോഫി കെസിഎ പ്രസിഡന്റ് ജെയിംസ് ജോണ്‍ ഏറ്റുവാങ്ങി.
കെസിഎ വോളിബോള്‍ ടീം അംഗങ്ങളായ റെയിസണ്‍ മാത്യു, റോയ് ജോസഫ്, റോയ് സി ആന്റണി, ജയകുമാര്‍, അനൂപ്, ഫ്രാങ്കോ, ജോബി ജോര്‍ജ്, വിനോദ് ഡാനിയല്‍, കെസിഎ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, സ്‌പോര്‍ട്‌സ് സെക്രട്ടറി നിക്‌സണ്‍ വര്‍ഗീസ്, ലോഞ്ച് സെക്രട്ടറി ജിന്‍സ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.