മനാമ: നിരോധിത ചെമ്മീന്‍ വേട്ടയില്‍ ഏര്‍പ്പെട്ടിരുന്ന നാല് ഏഷ്യന്‍ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. കിംഗ് ഫഹദ് കോസ്വേയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
പട്രോളിംഗ് ബോട്ടുകള്‍ കണ്ടെത്തും ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. നിരോധിത ബോട്ടം ട്രോള്‍ വലകളും മത്സ്യത്തൊഴിലാളികളില്‍ നിന്നും കണ്ടെത്തി.
ചെമ്മീന്‍ വേട്ടയ്ക്ക് ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.