മനാമ: ഇന്ന് വൈകുന്നേരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് ബഹ്റൈന്‍ കാലാവസ്ഥാ നിരീക്ഷകര്‍. പകല്‍ സമയത്ത് ഏഴ് മുതല്‍ 12 നോട്ട് വരെ വേഗതയിലും വൈകുന്നേരം 12 മുതല്‍ 23 നോട്ട് വരെ വേഗതയിലും രാത്രിയില്‍ 30 നോട്ട് വരെ വേഗതയിലും കാറ്റടിക്കുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് കൂടിയത് 30 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 21 ഡിഗ്രി സെല്‍ഷ്യസുമാണ്.