മനാമ: യാത്രാകാരനെ ആക്രമിച്ച് കൊള്ളയടിച്ച കേസില്‍ ഡ്രൈവര്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തി. സംഭവത്തില്‍ എത്യോപ്യന്‍ സ്വദേശിയായ ഡ്രൈവര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ പ്രതിയെ നാടുകടത്തും.
മണി എക്‌സ്‌ചേഞ്ച് ഓഫീസിലേയ്ക്ക് പോകാനാണ് എത്യോപ്യന്‍ സ്വദേശിയുടെ വാഹനത്തില്‍ കയറിയത്. വഴിമധ്യേ യാത്രക്കാരനെ ആക്രമിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു.