മനാമ: നിയമവിരുദ്ധമായി പ്രവാസി തൊഴിലാളികളെ പാര്‍പ്പിക്കുന്ന വീട്ടുടമസ്ഥര്‍ക്കെതിരെ നടപടി ശക്തമാക്കി അധികൃതര്‍. പരിധിയില്‍ കവിഞ്ഞ് പ്രവാസി ബാച്ചിലര്‍ തൊഴിലാളികളെ താമസിപ്പിക്കല്‍, നിയമവിരുദ്ധ തൊഴിലാളികളെ താമസിപ്പിക്കല്‍, അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്ന പാര്‍പ്പിടങ്ങള്‍ എന്നിവ നടത്തുന്ന വീട്ടുടമസ്ഥര്‍ക്കെതിരെയാണ് നടപടി എടുക്കുക.
നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനും എല്ലാ താമസക്കാരുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരാണെന്ന് സതേണ്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഇസ അല്‍ ബുഐനൈന്‍ പറഞ്ഞു. നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടി ഉറപ്പാക്കാന്‍ ഏകോപിത ശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.