കല്യാണ്‍ ജൂവലേഴ്സിന്റെ അടൂരിലെ പുതിയ ഷോറൂം ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു

WhatsApp Image 2025-03-22 at 5.54.38 PM

 

അടൂര്‍: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ അടൂരിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് നിര്‍വ്വഹിച്ചു. പുനലൂര്‍ റോഡില്‍ ലോകോത്തര നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന ഷോറൂമില്‍ വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനയിലുള്ള വിപുലമായ ആഭരണശേഖരമാണ് ഒരുക്കിയിരിക്കുന്നത്. പ്രിയ താരത്തെ കാണുന്നതിനായി ആരാധകരും ഉപഭോക്താക്കളും തടിച്ചുകൂടിയതോടെ ആവേശഭരിതരായ വലിയ ജനക്കൂട്ടമാണ്പരിപാടിയില്‍ പങ്കെടുത്തത്.

കല്യാണ്‍ ജൂവലേഴ്സിന്റെ അടൂരിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും വിശ്വാസം, സുതാര്യത, ഉപഭോക്തൃശ്രദ്ധ എന്നീമൂല്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ഒരു അംഗീകാരമായി കാണുന്നുവെന്നും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് മംമ്ത മോഹന്‍ദാസ് പറഞ്ഞു. കല്യാണ്‍ ജൂവലേഴ്സിന്റെ മികച്ച സേവനവും വൈവിധ്യമാര്‍ന്ന ആഭരണശേഖരങ്ങളെയും അടൂരിലെ ഉപഭോക്താക്കള്‍ ഊഷ്മളമായി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞു.

ലോകോത്തര നിലവാരമുള്ള ആഭരണ ഷോപ്പിംഗ് അനുഭവങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളിലെ നാഴികക്കല്ലാണ് അടൂരിലെ പുതിയ ഷോറൂമെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമന്‍ പറഞ്ഞു. വിഷുവിനും അക്ഷയ തൃതീയയ്ക്കും മുന്നോടിയായി ആരംഭിച്ച ഈ പുതിയ ഷോറൂം, വിശ്വാസം, ഗുണനിലവാരം, മികച്ച സേവനം എന്നിവയിലധിഷ്ടിതമായി പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ്. അടൂരിലും പരിസരപ്രദേശത്തുമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അതിമനോഹരവും സവിശേഷവുമായ ആഭരണ ഡിസൈനുകളുടെ വിപുലമായ ശേഖരം ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളുടെ നിരയാണ് കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ അക്ഷയ തൃതീയപ്രീ-ബുക്കിംഗ് ഓഫര്‍ വഴി ആഭരണങ്ങള്‍ നേരത്തെ ബുക്ക് ചെയ്ത് സ്വര്‍ണ വില വര്‍ദ്ധനവില്‍ നിന്ന് സംരക്ഷിതരാകാനും സാധിക്കും.

വിവാഹാഭരണങ്ങള്‍ക്കായി മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ എന്നു തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണനിരയായ സിയാ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളുടെ ശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമണ്ടുകളും അടങ്ങിയ ആഭരണശേഖരമായ ലൈല എന്നിങ്ങളെ കല്യാണ്‍ ജൂവലേഴ്സിന്റെ ജനപ്രിയമായ ബ്രാന്‍ഡുകളെല്ലാം പുതിയ ഷോറൂമില്‍ ലഭ്യമാണ്.

കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!