bahrainvartha-official-logo
Search
Close this search box.

സംസ്ക്കാര തൃശ്ശൂരിന്റെ മൂന്നാമത് പൂരാഘോഷം ജൂൺ 5 (ബുധനാഴ്ച) ഇന്ത്യൻ സ്കൂളിൽ

samskara

മനാമ: തൃശ്ശൂർ പൂരം എന്ന വിശ്വവിഖ്യാതമായ ദൃശ്യനാദവർണ വിസ്മയത്തെ വിദേശരാജ്യത്ത്‌ ആദ്യമായി അവതരിപ്പിച്ച സംസ്ക്കാര തൃശ്ശൂരിന്റെ മൂന്നാമത് പൂരാഘോഷം സംസ്ക്കാരയുടെ 17മത് വാർഷികാഘോഷത്തിനോടാനുബന്ധിച്ചു ഈ വരുന്ന ബുധനാഴ്ച (05-06-2019) വൈകീട്ട് 4 മണി മുതൽ ഇന്ത്യൻ സ്കൂളിൽ വെച്ചു അതിഗംഭീരമായി ആഘോഷിക്കുന്നു.

തൃശ്ശൂർ പൂരത്തിന്റെ തനതായ എല്ലാ സവിശേഷതകളും സംസ്ക്കാര ഒരുക്കുന്ന പൂരത്തിനും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ ഇന്നലെ സംസ്ക്കാരയുടെ ഓഫീസിൽ വെച്ചു നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. പാറമേക്കാവ് വിഭാഗത്തിന്റെയും, തിരുവമ്പാടി വിഭാഗത്തിൻറെയും തിടമ്പെടുക്കുന്നത് നാട്ടിൽ നിന്നും എത്തിച്ച ഫൈബറിൽ തീർത്ത രണ്ട്‌ ആനകൾ ആണ്. ഈ വർഷത്തെ പൂരത്തിന്റെ പ്രധാന ആകർഷണം ഈ രണ്ട് ആനകൾ ആയിരിക്കും. തൃശ്ശൂരിന്റെ സമാനതകളില്ലാത്ത പൂരപ്രേമികളുടെ ആവേശം വാനോളം ഉയർത്തികൊണ്ടു അഞ്ചു നിലകളിലായി ഒരുങ്ങുന്ന പൂര പന്തൽ മറ്റൊരു പ്രധാന ദൃശ്യ വിസ്മയമായിരിക്കും.

വൈകീട്ട് 4 ന് കേളിക്കൊട്ടോടെ പൂരത്തിന് കൊടികയറുന്നു,സംസ്കാരയുടെ വൈവിധ്യങ്ങളായ നാടൻ കലാരൂപങ്ങളും, കാവടിയും ശിങ്കാരിമേളത്തിനൊപ്പം പൂരപറമ്പിൽ എത്തിച്ചേരുന്നു…തുടർന്ന് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങളുടെ എഴുന്നെള്ളിപ്പ്. സോപാനം വാദ്യകലാസംഘത്തിലെ 150 ൽ പരം കലാകാരന്മാർ അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളം. മേളാസ്വാദകരെ ഓരോ കാലങ്ങളുടെയും പടവുകൾ കയറ്റിയിറക്കി കലാശത്തിന്റെ കൊടുമുടിയിൽ ആറാടിക്കുന്ന പാണ്ടിമേളത്തോടെ കുടമാറ്റം. സംസ്ക്കാര വനിതാ വിഭാഗം തയാറാക്കിയ 300 ൽ പരം കുടകളും പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങളുടെ സ്‌പെഷ്യൽ കുടകളും കുടമാറ്റത്തിന്റെ ആകർഷണമായിരിക്കും.

ഡിജിറ്റൽ വെടിക്കെട്ടോടെ ഈ വർഷത്തെ പൂരം ഉപചാരംചൊല്ലി പിരിയുന്നു. പൂരപ്രേമികളായ എല്ലാ മലയാളികളെയും ഇന്ത്യൻ സ്കൂൾ പൂരപറമ്പിലേയ്ക് സ്വാഗതം ചെയുന്നതായി സംസ്ക്കാര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ക്കാര തൃശൂരിന്റെ ഫൗണ്ടർ കമ്മറ്റി കൺവീനർ ശ്രീ ഗോപകുമാർ, ഫൗണ്ടർ കമ്മിറ്റി അംഗം ശ്രീ സുഗതൻ, സംസ്‌ക്കാര പ്രസിഡന്റ് ശ്രീ നാരായണൻകുട്ടി, സംസ്ക്കാര സെക്രട്ടറി ശ്രീ ജോഷി ഗുരുവായൂർ, പൂരം കൺവീനർമാരായ ശ്രീ ജോയ് മഞ്ഞളി, ശ്രീ സുനിൽ, സംസ്ക്കാര ഫൗണ്ടർ കമ്മറ്റി, എക്സിക്യൂട്ടീവ് അംഗങ്ങളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!