മനാമ: ബിരുദം ആവശ്യമില്ലാത്ത പൊതു-സ്വകാര്യ തൊഴില്‍ മേഖലകളില്‍ ബഹ്‌റൈനികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി എംപിമാര്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരം തസ്തികകളില്‍ വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കണം എന്ന നിര്‍ദേശമാണ് എംപിമാരായ ലുല്‍വ അലി അല്‍ റുമൈഹി, മുനീര്‍ ഇബ്രാഹിം സുറൂര്‍ എന്നിവര്‍ മുന്നോട്ടുവെച്ചത്.
രാജ്യത്തെ തൊഴില്‍തോത് വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത് എന്നാണ് എംപിമാര്‍ പറയുന്നത്. എന്നാല്‍, 2010ലെ സിവില്‍ സര്‍വിസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11 പ്രകാരം ഇത്തരം മേഖലകളില്‍ ബഹ്‌റൈനികള്‍ക്ക് മുന്‍ഗണന നല്‍കുന്നത് ഉറപ്പുവരുത്തുന്നുണ്ടെന്ന് ചീഫ് ശൈഖ് ദൈജ് ബിന്‍ ഖലീഫ അല്‍ ഖലീഫ പറഞ്ഞു.
അത്തരം യോഗ്യതയുള്ളവരെ കിട്ടാത്ത സാഹചര്യത്തില്‍ മാത്രമാണ് വിദേശി തൊഴിലാളികളെ പരിഗണിക്കുന്നതെന്നും കൂടാതെ വിദേശികളുടെ തൊഴില്‍ കോണ്‍ട്രാക്ട് പുതുക്കുന്നതിന് മുമ്പ് യോഗ്യരായ ബഹ്‌റൈനികളുണ്ടോയെന്ന് പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എംപിമാരുടെ ഈ നിര്‍ദേശത്തെ നറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്റൈന്‍ ട്രേഡ് യൂനിയന്‍സും ബഹ്റൈന്‍ ഫ്രീ ലേബര്‍ യൂനിയന്‍സ് ഫെഡറേഷനും ഗീകരിച്ചിട്ടുണ്ട്. നിര്‍ദേശം അംഗീകാരത്തിനായി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്.