ദിശ-2025 ഉദ്ഘാടനം

WhatsApp Image 2025-03-23 at 1.07.35 PM

 

മനാമ: ബഹ്റൈന്‍ പ്രതിഭ മനാമ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക ഉത്സവം ദിശ-2025 ഉദ്ഘാടനം പ്രതിഭാ സെന്‍ട്രല്‍ ഹാളില്‍ വച്ച് വിപുലമായ ചടങ്ങുകളോടെ നടന്നു. ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

ബഹ്റൈനില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക ഐക്യവും മതമൈത്രിയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ എംകെ വീരമണി, പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ മെമ്പറുമായ സഖാവ് സിവി നാരായണന്‍, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എന്‍വി ലിവിന്‍കുമാര്‍, മഹേഷ് യോഗിദാസ്, വനിതാ വേദി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സുജിത രാജന്‍, പ്രതിഭ വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂര്‍, മനാമ മേഖല സെക്രട്ടറി നിരണ്‍ സുബ്രഹ്‌മണ്യന്‍, മേഖല ആക്ടിങ് പ്രസിഡന്റ് റാഫി കല്ലിങ്കല്‍ന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ മനോജ് പോള്‍ സ്വാഗതം അറിയിച്ച ചടങ്ങില്‍ സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ ലിനീഷ് കാനായി അദ്ധ്യക്ഷത വഹിച്ചു. മേഖലാ എക്‌സിക്യൂട്ടീവ് അംഗം സരിതകുമാര്‍ നന്ദി രേഖപ്പെടുത്തി.

പ്രതിഭ സ്വരലയ അംഗങ്ങള്‍ അവതരിപ്പിച്ച ഗാനങ്ങളോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിനുശേഷം മേഖലയിലെ പ്രതിഭ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ദിശ-2025ന്റെ ഭാഗമായി മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലായി വിവിധ കലാ, കായിക, സാഹിത്യ, പ്രസംഗ, ചിത്ര രചന മത്സരങ്ങളും ശില്‍പശാലകളും നാടക പ്രദര്‍ശനവും സംഘടിപ്പിക്കപ്പെടും.

ബഹ്റൈന്‍ പ്രതിഭ മനാമ മേഖലയിലെ എട്ട് യൂണിറ്റുകളിലെ അംഗങ്ങളും കുടുംബാംഗങ്ങളുമായ സാംസ്‌കാരിക പ്രതിഭകളെ കണ്ടെത്താനും അവരുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കാനും സജീവമാക്കാനും ദിശ-2025 സാംസ്‌കാരികോത്സവത്തിലൂടെ സാധിക്കുമെന്ന് സംഘാടകസമിതി പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!