മനാമ: സിക്ക് ലീവ് നിയമം ഭേദഗതി ചെയ്ത് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. സിവില്‍ സര്‍വീസ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആര്‍ട്ടിക്കിള്‍ (30) ആണ് ഭേദഗതി ചെയ്തത്. വിട്ടുമാറാത്ത രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്കാണ് പുതിയ ഭേദഗതി.
പ്രതിവര്‍ഷം 30 പ്രവൃത്തി ദിവസങ്ങള്‍ വരെ ശമ്പളത്തോടുകൂടിയ ലീവാണ് അനുവദിക്കുക. സാധാരണ ലഭിക്കാറുള്ള സിക്ക് ലീവിനും അഡീഷണല്‍ ലീവിനും പുറമെയാണിത്. മെഡിക്കല്‍ അതോറിറ്റി നിര്‍ദേശിക്കുകയാണെങ്കില്‍ മാത്രമേ 30 ദിവസത്തെ ലീവ് അനുവദിക്കൂ.
അവധി ലഭിക്കാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രിയുമായി ഏകോപിപ്പിച്ച് തയ്യാറാക്കും.