മനാമ: ബഹ്റൈനിലെ മോട്ടോര്‍സ്പോര്‍ട്ട്, ഓട്ടോമോട്ടീവ് ചരിത്രം രേഖപ്പെടുത്താന്‍ മ്യൂസിയം സ്ഥാപിക്കണമെന്ന നിര്‍ദേശത്തിന് പിന്തുണ വര്‍ധിക്കുന്നു. ഈ നിര്‍ദേശത്തെ രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥര്‍ പിന്തുണക്കുന്നതായി ഗള്‍ഫ് ഡയിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ളത്തീഫ് ആണ് ഈ ആശയം അവതരിപ്പിച്ചത്. സാഖിറിലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ലോകോത്തര നിലവാരത്തിലുള്ള ഒരു മ്യൂസിയ സമുച്ചയം വിഭാവനം ചെയ്യണമെന്നാണ് നിര്‍ദേശം.
നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍, 2004-ല്‍ ബഹ്റൈനിന്റെ ആദ്യത്തെ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ ഉപയോഗിച്ച കാറുകള്‍ അടക്കമുള്ള വിപുലമായ ശേഖരം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.