മനാമ: ബഹ്റൈനില്‍ ശുചിത്വ നിയമം കര്‍ശനമാക്കി. നിയമലംഘനങ്ങള്‍ക്ക് 300 ദിനാര്‍ വരെ പിഴ ചുമത്താന്‍ തീരുമാനമായി. രാജ്യത്തുടനീളം പൊതുശുചിത്വം വര്‍ദ്ധിപ്പിക്കുന്നതിനും വൃത്തിയുള്ള അന്തരീക്ഷം നിലനിര്‍ത്തുന്നതിനുമാണ് ഈ നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നത്. താമസക്കാരോടും സന്ദര്‍ശകരോടും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
പൊതു ഇടങ്ങളില്‍ താഴെപ്പറയുന്ന പ്രവൃത്തികള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു
1. പൊതുസ്ഥലത്ത് തുപ്പരുത്
2. അനുവദനീയമല്ലാത്ത സ്ഥലത്ത് സിഗരറ്റ് കുറ്റികള്‍ അടക്കമുള്ള മാലിന്യം തള്ളരുത്
3. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വിശ്രമിക്കരുത്