മനാമ: ഓണ്‍ലൈന്‍ പോസ്റ്റല്‍ ബോക്സ് സബ്സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ച് ബഹ്റൈന്‍ ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയം. സ്വകാര്യ തപാല്‍ ബോക്സുകള്‍ക്കായാണ് ബഹ്റൈന്‍ പോസ്റ്റിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ സബ്സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ചത്.
തപാല്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഈ സേവനം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ സഹായകമാകും എന്ന് മന്ത്രാലയം അറിയിച്ചു. തപാല്‍ കേന്ദ്രങ്ങളില്‍ നേരിട്ട് പോവാതെ ബഹ്റൈന്‍ പോസ്റ്റിന്റെ സമര്‍പ്പിത പ്ലാറ്റ്ഫോം വഴി പോസ്റ്റല്‍ ബോക്സ് സബ്സ്‌ക്രിപ്ഷനുകള്‍ എളുപ്പത്തില്‍ സബ്സ്‌ക്രൈബ് ചെയ്യാനോ റദ്ദാക്കാനോ സാധിക്കും.
ഒരു ഇന്ററാക്ടീവ് മാപ്പ് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ തപാല്‍ ബോക്സ് നമ്പര്‍ തിരഞ്ഞെടുക്കാനും വീടിന്റെയോ, ജോലി സ്ഥലത്തേയോ ബ്രാഞ്ച് തിരഞ്ഞെടുക്കാനും സാധിക്കും. ബഹ്റൈന്റെ സാമ്പത്തിക ദര്‍ശനം-2030 ന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്.