മനാമ: പ്രവാസ സമൂഹത്തിനിടയില്‍ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി രൂപം കൊണ്ട പലിശ വിരുദ്ധ സമിതി ജമാല്‍ ഇരിങ്ങല്‍ ചെയര്‍മാനായും യോഗാനന്ദന്‍ കാശ്മിക്കണ്ടി ജനറല്‍ സെക്രട്ടറി ആയും പുനസംഘടിപ്പിച്ചു. പ്രവാസി സെന്ററില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ നാസര്‍ മഞ്ചേരി, ഷാജി മൂതല, മനോജ് വടകര എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും ദിജീഷ് കുമാറിനെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു.
അഷ്‌കര്‍ പൂഴിത്തല, സലാം മമ്പാട്ട്മൂല, അനസ് റഹീം, ഫൈസല്‍ പട്ടാണ്ടി എന്നിവര്‍ കണ്‍വീനര്‍മാര്‍ ആണ്. പി.ആര്‍ & മീഡിയ സെക്രട്ടറി- ബദറുദ്ദീന്‍ പൂവാര്‍. സുബൈര്‍ കണ്ണൂര്‍, പി.വി രാധാകൃഷ്ണപ്പിള്ള, അഡ്വ. ബിനു മണ്ണില്‍, ഹബീബ് റഹ്‌മാന്‍, ബിനു കുന്നന്താനം, ബഷീര്‍ അമ്പലായി, ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ രക്ഷാധികാരികളാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പലിശ വിരുദ്ധ സമിതി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈനിലെ മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകരുടെയും സഹകരണം സമിതിക്ക് ലഭിച്ചതായി യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. നിരവധി പ്രവാസികള്‍ പലിശ മാഫിയയുടെ ചൂഷണത്തിന് വിധേയമാവുകയും പരാതികളുമായി സമിതിയെ സമീപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ സാമൂഹിക വിപത്തിനെതിരെ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ കൂട്ടിച്ചേര്‍ത്തു.
സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 33950796, 33748156. 33882835 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.