മനാമ: ബഹ്റൈനില്‍ ഇന്ന് രാത്രി താപനില 15 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 15 മുതല്‍ 20 നോട്ട് വരെ വേഗതയില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കാറ്റ് വീശാനാണ് സാധ്യത.
പകല്‍ സമയത്ത് ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരുമെന്നും പരമാവധി താപനില 22 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 15 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.