മനമാ: ബഹ്റൈനില്‍ ജെല്ലി ഫിഷ് സീസണ്‍ ആരംഭിച്ചതായി മുന്നറിയിപ്പ്. വാരാന്ത്യത്തില്‍ ഉള്‍ക്കടലില്‍ ജെല്ലി ഫിഷിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്ത് സാധാരണയായി ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ജെല്ലി ഫിഷ് സീസണ്‍. ഈ സമയത്ത് പൊതുജനങ്ങളും നീന്തുന്നവരും വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ബഹ്റൈനിലെ ജലാശയങ്ങളിലെ ഭൂരിഭാഗം ജെല്ലി ഫിഷുകളും താരതമ്യേന നിരുപദ്രവകാരികളാണെങ്കിലും എല്ലാ വര്‍ഷവും കുത്തേറ്റ ആളുകളെ ചികിത്സിക്കാന്‍ ലൈഫ് ഗാര്‍ഡ് ടീമുകളെ വിളിക്കാരുണ്ടെന്ന് റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈനിന്റെ ജനറല്‍ മാനേജര്‍ സാം റഹ്‌മാന്‍ അഭിപ്രായപ്പെട്ടു.
ജെല്ലി ഫിഷിന്റെ കുത്തേറ്റാല്‍ കഠിനമായ വേദനയ്ക്കും ചില സന്ദര്‍ഭങ്ങളില്‍ ജീവന് ഭീഷണിയാവാനും കാരണമാകും. കഴിഞ്ഞ വര്‍ഷം ലൈഫ് ഗാര്‍ഡുകള്‍ ചികിത്സിച്ച പ്രഥമശുശ്രൂഷകളുടെ ആറ് ശതമാനവും ജെല്ലി ഫിഷ് ആക്രമണങ്ങളെ തുടര്‍ന്നായിരുന്നു.