മനാമ: സമുദ്രത്തില്‍ നടത്തിയ ഓപറേഷനില്‍ 260 കിലോ മയക്കുമരുന്ന് പിടികൂടി. ബഹ്റൈന്‍ ആസ്ഥാനമായുള്ള ഒരു ടാസ്‌ക് ഫോഴ്സാണ് കപ്പലില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയത്. 200 കിലോഗ്രാം മെത്താഫിറ്റമിനും 60 കിലോഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്.
യുഎസ് കോസ്റ്റ് ഗാര്‍ഡ് ഫാസ്റ്റ്-റെസ്പോണ്‍സ് കട്ടര്‍ യുഎസ്സിജിസി എംലെന്‍ ടണല്‍, ന്യൂസിലാന്‍ഡിന്റെ നേതൃത്വത്തിലുള്ള കമ്പൈന്‍ഡ് ടാസ്‌ക് ഫോഴ്സ്, കംബൈന്‍ഡ് മാരിടൈം ഫോഴ്സ് എന്നികാര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.