മനാമ: ബഹ്‌റൈനിലെ മുന്‍ വ്യവസായിയും കോഴിക്കോട് വല്യാപ്പള്ളി സ്വദേശിയുമായ എം.പി മൊയ്തു ഹാജി വടക്കേട്ടില്‍ (70) നിര്യാതനായി. നാട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഹിദ്ദ് ഇന്‍ഡസ്ട്രിയല്‍ പ്രദേശത്ത് വര്‍ഷങ്ങളായി കച്ചവടം നടത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്റൈന്‍ മുന്‍ വൈസ് പ്രസിഡന്റും കെ.എം.സി.സി റഫ കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ഇര്‍ഷാദ് ഒ.കെ, സമീറ, ഫര്‍ഹ.