മനാമ: മാര്‍ച്ച് 16 മുതല്‍ 22 വരെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നടത്തിയ പരിശോധനയില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 16 തൊഴിലാളികളെ പിടികൂടി. കൂടാതെ 52 പേരെ നാടുകടത്തുകയും ചെയ്തു.
മാര്‍ച്ച് 16 മുതല്‍ 22 വരെ 957 പരിശോധന കാമ്പയിനുകളാണ് എല്‍.എം.ആര്‍.എ നടത്തിയത്. പരിശോധനയിലുടനീളം പലയിടത്തും താമസ നിയമലംഘനങ്ങള്‍ കാണപ്പെട്ടതായും നിയമ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും എല്‍.എം.ആര്‍.എ അറിയിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണങ്ങളും പരിശോധനകളും തുടരുമെന്നും അതോറിറ്റി അറിയിച്ചു.