മനാമ: 2025-2026 ലെ ബജറ്റിന് 33 എം.പിമാര്‍ അംഗീകാരം നല്‍കി. ആറ് എം.പിമാര്‍ ബജറ്റിനോട് വിയോജിച്ചു. പാര്‍ലമെന്റിന്റെ പൊതു ഉപയോഗ, പരിസ്ഥിതി കാര്യ സമിതി ചെയര്‍മാന്‍ എംപി ബദര്‍ അല്‍ തമീമി ഹാജരായില്ല.
കരട് പ്രകാരം, ഈ വര്‍ഷത്തേയും അടുത്ത വര്‍ഷത്തേയും മൊത്തം ചെലവ് 8.916 ബില്യണ്‍ ബഹ്‌റൈന്‍ ദിനാര്‍ ആയിരിക്കും, ഈ വര്‍ഷം 4.379 ബില്യണ്‍ ബഹ്‌റൈന്‍ ദിനാറും അടുത്ത വര്‍ഷം 4.536 ബില്യണ്‍ ദിനാറുമാണ് കണക്കാക്കിയിരിക്കുന്നത്.