മനാമ: ബഹ്റൈനില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. മൂന്നു ദിവസമാണ് അവധിയുണ്ടാവുക എന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു.
രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഈദുല്‍ ഫിത്തറിനും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും അവധിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ചന്ദ്രനെ കാണുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഈദുല്‍ ഫിത്തറിന്റെ കൃത്യമായ തീയതി പ്രഖ്യാപിക്കുക.