മനാമ: സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിനുള്ളിലെ മെഡിക്കല്‍ സെന്ററിന്റെ വികസനത്തിനും പ്രവര്‍ത്തനത്തിനുമായി വ്യവസായ വാണിജ്യ മന്ത്രാലയം പുതിയ നിക്ഷേപം ക്ഷണിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നൂതന ആരോഗ്യ സേവനങ്ങള്‍ നല്‍കലാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് മാനേജ്മെന്റ് ഡയറക്ടര്‍ മുഹമ്മദ് ഖാലിദ് നൂര്‍ പറഞ്ഞു.
ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് 15 വര്‍ഷത്തെ കാലാവധിക്ക് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും.