മനാമ: ഇസ ടൗണില്‍ നിര്‍മിക്കുന്ന പുതിയ വാണിജ്യകേന്ദ്രം സന്ദര്‍ശിച്ച് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്. രാജ്യത്തുടനീളമുള്ള മുനിസിപ്പല്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു.
അവശ്യസാധനങ്ങളും സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന പുതിയ വാണിജ്യകേന്ദ്രത്തില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യവും മാംസം, മത്സ്യം, കോഴി എന്നിവക്കായി പ്രത്യേക സ്ഥലങ്ങളും ഉണ്ടായിരിക്കും. സതേണ്‍ മുനിസിപ്പല്‍ കൗണ്‍സിലുമായി ഏകോപിപ്പിച്ചാണ് പദ്ധതി ആരംഭിച്ചത്.
മുനിസിപ്പല്‍ കാര്യ, കൃഷി അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ മേധാവി അബ്ദുല്ല ഇബ്രാഹിം അബ്ദുല്ലത്തീഫ്, മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.