മനാമ: 2025-2026ലെ ബജറ്റിന് ഏകകണ്ഠമായി അംഗീകാരം നല്‍കി ഷൂറ കൗണ്‍സില്‍. രണ്ട് വര്‍ഷത്തേക്കുള്ള മൊത്തം ചെലവ് 8.916 ബില്യണ്‍ ബഹ്റൈന്‍ ദിനാര്‍ ആയിരിക്കും. ഈ വര്‍ഷം 4.379 ബില്യണ്‍ ബഹ്റൈന്‍ ദിനാറും അടുത്ത വര്‍ഷം 4.536 ബില്യണ്‍ ദിനാറുമായിരിക്കും ചിലവഴിക്കുക. ഏകദേശം 6.383 ബില്യണ്‍ ബഹ്റൈന്‍ ദിനാര്‍ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ബജറ്റ് അംഗീകാരത്തിനായി ഹമദ് രാജാവിന് കൈമാറി.