മനാമ: രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലുടനീളമുള്ള കടകളില്‍ മോഷണം നടത്തിയ രണ്ടു പേര്‍ പിടിയില്‍. 21 ഉം 29 ഉം വയസ്സുള്ള പ്രതികളെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് അറസ്റ്റ് ചെയ്തത്.
വിവിധ മോഷണ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികാരികള്‍ അന്വേഷണം ആരംഭിച്ചിരുന്നു. വിപുലമായ തിരച്ചിലുകള്‍ക്കൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.