മനാമ: മനാമയില്‍ ട്രെക്ക് ഇടിച്ച് മരിച്ച സൈക്കിള്‍ യാത്രികന്‍ ഹൈദരാബാദ് സ്വദേശി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. ഫൗസി കാനൂ പ്രോപര്‍ട്ടിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മുകിര്‍ല ജീവന്‍ റാവു (37) ആണ് മരിച്ചത്. തുടര്‍ നടപടികള്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരികയാണ്.