മനാമ: മാസപ്പിറവി ദര്‍ശനത്തെക്കുറിച്ച് സാക്ഷ്യങ്ങള്‍ സ്വീകരിക്കുന്നതിനായി, ശനിയാഴ്ച വൈകീട്ട് ചന്ദ്ര ദര്‍ശന സമിതി യോഗം ചേരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അറിയിച്ചു.
ചന്ദ്ര ദര്‍ശനവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ സാക്ഷ്യങ്ങളോ വിവരങ്ങളോ ഉള്ളവര്‍ ഉടന്‍ തന്നെ ചന്ദ്ര ദര്‍ശന സമിതിയുമായി ബന്ധപ്പെടണമെന്നും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു.