ഷെരി, സാഫി, അന്ദഖ് മത്സ്യങ്ങളെ പിടിക്കുന്നത് നിരോധിച്ചു

fish-1

 

മനാമ: ഷെരി, സാഫി, അന്ദഖ് മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ നീണ്ടുനില്‍ക്കുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് അറിയിച്ചു. സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിനും ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും പ്രാദേശിക വിപണികളില്‍ സുസ്ഥിരമായ മത്സ്യ വിതരണം ഉറപ്പാക്കുന്നതിനുമാണ് ഈ നിരോധനം.

അബദ്ധത്തില്‍ ഈ മത്സ്യങ്ങളെ പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ അവയെ ഉടന്‍ കടലിലേക്ക് തിരികെ വിടണമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!