മനാമ: തന്തൂര്‍ ഓവനില്‍ മയക്കുമരുന്ന് കടത്തിയ രണ്ട് ഏഷ്യന്‍ പ്രവാസികള്‍ക്ക് അഞ്ചു വര്‍ഷം തടവ്. ഒരു കിലോയോളം വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കൊറിയറിലുണ്ടായിരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. പ്രതികള്‍ ഇരുവരും 3,000 ദിനാര്‍ പിഴയും അടക്കണം. ജയില്‍ ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്തും.