മനാമ: നിയമവിരുദ്ധ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട നാല് ഇന്ത്യന്‍ പ്രവാസികള്‍ പിടിയില്‍. ഇവരില്‍ നിന്നും നിരോധിത വലകള്‍ കണ്ടെടുത്തു. സുരക്ഷാ പട്രോളിംഗ് ടീമാണ് അനധികൃതമായി മത്സ്യം പിടിച്ചിരുന്ന ബോട്ട് പിടിച്ചെടുത്തത്.
സാധുവായ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ ബോട്ട് പ്രവര്‍ത്തിപ്പിച്ചു, നിരോധിത മത്സ്യബന്ധന ഉപകരണങ്ങള്‍ കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്യല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ പരിശോധന നടത്തുന്നതില്‍ നിന്ന് തടസ്സപ്പെടുത്തല്‍, സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.