മനാമ: ബഹ്റൈനില്‍ 630 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഹമദ് രാജാവ് ഉത്തരവിറക്കി. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും ബദല്‍ ശിക്ഷകള്‍ക്ക് വിധേയരായവരും പാതി ശിക്ഷ അനുഭവിച്ചവരുമായ 630 തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് ഹമദ് രാജാവിന്റെ തീരുമാനം.