മനാമ: മനുഷ്യക്കടത്തിലൂടെ പണം സമ്പാദിച്ച സംഘത്തിന്റെ വിചാരണ ആരംഭിച്ചു. 175,000 ബഹ്‌റൈന്‍ ദിനാറാണ് ഏഷ്യന്‍ സംഘം മനുഷ്യക്കടത്തിലൂടെയും വേശ്യാവൃത്തിയിലൂടെയും സമ്പാദിച്ചത്. പ്രതികളില്‍ മൂന്ന് പേര്‍ കോടതിയില്‍ ഹാജരായി. പ്രതിയായ സ്ത്രീയെ ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികള്‍ സമ്പാദിച്ച പണം വിദേശ അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയിരുന്നു. സ്വര്‍ണ്ണാഭരണങ്ങളാക്കിയും മാറ്റിയിരുന്നു. ഒന്നാം പ്രതിയുടെ ഫ്‌ളാറ്റില്‍ വെച്ചാണ് പണമിടപാടുകള്‍ നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.