മനാമ: ഗള്‍ഫ് ഏവിയേഷന്‍ അക്കാദമിയിലെ ട്രെയിനി ഫീസില്‍ തട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റിന് അഞ്ച് വര്‍ഷം തടവും 41,777.759 ദിനാര്‍ പിഴയും ശിക്ഷ. ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറായി ജോലി ചെയ്യവേ അക്കാദമിയുടെ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റുകയയിരുന്നു.
2021 ജനുവരി മുതല്‍ 2022 ഏപ്രില്‍ വരെയാണ് പ്രതി അക്കാദമിയില്‍ ജോലി ചെയ്തിരുന്നത്. ഈ കാലയളവില്‍ ട്രെയിനി ഫീസായി ലഭിച്ച 45,121 ദിനാര്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റി. ഇടപാട് തീയതികളില്‍ കൃത്രിമം കാണിച്ചും ബാങ്ക് എന്‍ട്രികള്‍ ഒഴിവാക്കിയും അക്കാദമിയുടെ ഐടി സിസ്റ്റത്തിലെ രേഖകളില്‍ മാറ്റം വരുത്തിയുമാണ് പണം തട്ടിയത്.
ഇയാള്‍ രാജിവച്ചതിന് ശേഷമാണ് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയില്‍ പരാതി നല്‍കി. കേസ് ഫിനാന്‍ഷ്യല്‍ ക്രൈംസ് ആന്‍ഡ് മണി ലോണ്ടറിംഗ് പ്രോസിക്യൂഷന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.