മനാമ: ഗ്രാമി നോമിനേഷന്‍ ലഭിച്ച ഡിജെയും റെക്കോര്‍ഡ് പ്രൊഡ്യൂസറുമായ ആക്‌സല്‍ ക്രിസ്റ്റഫര്‍ ഹെഡ്ഫോഴ്സ് (ആക്‌സ്‌വെല്‍) ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രിക്‌സ് 2025-ല്‍ പങ്കെടുക്കും. ഏപ്രില്‍ 11 മുതല്‍ 13 വരെ സഖിറിലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രിക്‌സ് നടക്കുക.
ഏപ്രില്‍ 13ന് രാത്രിയാണ് ആക്‌സ്വെലിന്റെ ലൈവ് പെര്‍ഫോമന്‍സ് നടക്കുക. ഇതിനായി പ്രത്യേകം ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. സ്വീഡിഷ് ഹൗസ് മാഫിയയുടെയും ആക്‌സ്വെല്‍ ആന്‍ഡ് ഇന്‍ഗ്രോസോയുടെയും സഹസ്ഥാപകനാണ് ആക്‌സ്വെല്‍.