മനാമ: ബഹ്‌റൈനില്‍ നാളെ ചെറിയ പെരുന്നാള്‍. 29 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഈ വർഷത്തെ റമദാൻ അവസാനിക്കുന്നത്. ചന്ദ്രദർശനത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്.
അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ ഞായറാഴ്ചയാണ്. ശനിയാഴ്‌ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സൗദിയിലാണ് പെരുന്നാൾ ആദ്യം പ്രഖ്യാപിച്ചത്.
അതേസമയം, ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാൻ ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.