മനാമ: ‘ഷെഫ്‌സ് പാലറ്റ്’ ബഹ്റൈന്‍ കേരളീയ സമാജവുമായി ചേര്‍ന്ന് നടത്തുന്ന ഗ്ലോബല്‍ റൈസ് ഫ്യൂഷന്‍ ഫെസ്റ്റ് പാചക മത്സരം ഏപ്രില്‍ ഒന്നിന്ന് ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് ബഹ്റൈന്‍ കേരളീയ സമാജം ഡൈമണ്ട് ജൂബിലി ഹാളില്‍ വച്ച് നടക്കുമെന്ന് ഒഫീഷ്യല്‍സ് അറിയിച്ചു. ബഹ്റൈനില്‍ ലഭ്യമാകുന്ന വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ തരം റൈസ് ഉപയോഗിച്ച് പാചക കലയിലെ സര്‍ഗ്ഗാത്മകതയും, നവീകരണവും സമന്വയിപ്പിച്ച് വിവിധ രാജ്യങ്ങളിലെ പാചക മത്സാരാര്‍ത്ഥികള്‍ പങ്കെടുക്കുന്നതാണ് ചെഫ്സ് പാലറ്റ് ഗ്ലോബല്‍ റൈസ് ഫ്യൂഷന്‍ഫെസ്റ്റ് പാചക മത്സരം.
ഷെഫ്സ് പാലറ്റ് പാചക കലയോടുള്ള അഭിനിവേശം വളര്‍ത്താന്‍ വിവിധ പരിപാടികള്‍ ലക്ഷ്യമിടുന്നു. പാചക കലയെ കുറിച്ചുള്ള വെബിനാറുകള്‍, പാചക മത്സരങ്ങള്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള പാചക ക്ളാസ്സുകള്‍ എന്നിവ ഭാവിയില്‍ സംഘടിപ്പിക്കും.
റൈസ് ഫ്യൂഷന്‍ ഫെസ്റ്റില്‍ മത്സരിക്കുന്നവര്‍ക്ക് ചെഫ്സ് പാലറ്റ് റൈസ് ഫ്യൂഷന്‍ ഫെസ്റ്റ് രെജിസ്‌ട്രേഷന്‍ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്, yoursflavourfully24@gmail.com ഇമെയില്‍ വഴിയോ 3319 7803, 3630 2137 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഒട്ടനവധി മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന റൈസ് ഫ്യൂഷന്‍ ഫെസ്റ്റ് മത്സരങ്ങള്‍ കാണാനും പങ്കെടുക്കാനും അനുഭവങ്ങള്‍ പങ്കിടാനും എല്ലാവരെയും കുടുംബ സമേതം ബഹ്റൈന്‍ കേരളീയ സമാജം ഡൈമണ്ട് ജൂബിലി ഹാളിലേക്ക് ക്ഷണിക്കുന്നു.