മനമാ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, അല്‍ സാഖിര്‍ പാലസ് പള്ളിയിലെ ഈദ് നമസ്‌ക്കാരത്തില്‍ പങ്കുചേര്‍ന്നു. രാജാവിന്റെ പുത്രന്മാര്‍, രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍, പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍, മന്ത്രിമാര്‍, ബഹ്റൈന്‍ പ്രതിരോധ സേന, ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.
സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹാജിരി പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. ഈദുല്‍ ഫിത്തറിന്റെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഇസ്ലാമിലുള്ള സ്ഥാനത്തെകുറിച്ചും ഡോ. ഷെയ്ഖ് അല്‍ ഹാജിരി പറഞ്ഞു.