മനാമ: രാജ്യത്ത് വിപണി സാഹചര്യങ്ങളില്‍ സ്ഥിരതയുണ്ടെന്നും വില നിയന്ത്രണത്തിലാണെന്നും ഈദ് അവധിക്കാലത്ത് സാധനങ്ങള്‍ക്കോ ഭക്ഷ്യവസ്തുക്കള്‍ക്കോ ക്ഷാമം ഉണ്ടാകില്ലെന്നും പ്രാദേശിക കച്ചവടക്കാര്‍ അറിയിച്ചു.
മനാമ, മുഹറഖ്, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ പ്രധാന ഷോപ്പിംഗ് മാളുകളിലും പ്രധാന മാര്‍ക്കറ്റുകളിലും പൗരന്മാരും താമസക്കാരും പതിവായി എത്തുന്നുണ്ടെന്നും ഭക്ഷ്യവസ്തുക്കളുടെ ക്ഷാമമില്ലെന്നും കച്ചവടക്കാര്‍ അറിയിച്ചു.