മനാമ: വ്യാജ പാസ്പോര്‍ട്ടില്‍ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. ഇതേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കര മാര്‍ഗമാണ് ഇയാള്‍ ബഹ്റൈനില്‍ എത്തിയത്.
സംശയം തോന്നിയ വിമാനത്താവള ഉദ്യോഗസ്ഥര്‍ യൂറോപ്യന്‍ പൗരത്വത്തിന്റെയോ താമസത്തിന്റെയോ തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടു. പാസ്പോര്‍ട്ടിലുള്ള ഒപ്പും വ്യാജമായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഒരുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. ശിക്ഷ കഴിഞ്ഞാല്‍ നാടുകടത്തും.