മനാമ: ബഹ്‌റൈന്‍ തലസ്ഥാന നഗരിയായ മനാമയില്‍ നടന്ന ഈദ് ഗാഹില്‍ അല്‍ ഫുര്‍ഖാന്‍ സെന്റര്‍ വൈസ് പ്രസിഡന്റ് മൂസാ സുല്ലമി പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഖുതുബ നിര്‍വ്വഹിച്ചു. പരിശുദ്ധ റമദാനിന് ശേഷമുള്ള തുടര്‍ജീവിതത്തില്‍ സ്രഷ്ഠാവായ ദൈവം നിഷിദ്ധമാക്കിയത് വെടിഞ്ഞും നന്മകള്‍ ചെയ്തും ഒരു മാസക്കാലത്തെ നോമ്പുകൊണ്ട് നേടിയ സൂക്ഷമതയും വിശുദ്ധിയും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. രക്ഷിതാക്കള്‍ പുതു തലമുറക്ക് ഉത്തമ മാതൃകയായി മാറിയാല്‍ ഈയടുത്തായി നാം കണ്ടും കേട്ടും നടുങ്ങിയ ഭീതി ജനകമായ സംഭവ വികാസങ്ങളില്‍ നിന്നും യുവ തലമുറയെ രക്ഷിക്കാനുള്ള എളിയ ശ്രമമായിരിക്കുമതെന്നും അദ്ദേഹം സൂചിപ്പിച്ചു.
മനാമ മുന്‍സിപ്പാലിറ്റി കോമ്പൗണ്ടില്‍ ബഹ്‌റൈന്‍ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഫുര്‍ഖാന്‍ സെന്റാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. നാല് വര്‍ഷമായി നടന്നുവരുന്ന ഈദ്ഗാഹില്‍ ഇത്തവണ പ്രവാസി മലയാളികളായ നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു. അബ്ദുല്‍ മജീദ് തെരുവത്ത്, മുജീബുറഹ്‌മാന്‍ എടച്ചേരി. ഷാഫുദീന്‍ അടുര്‍ എന്നിവര്‍ ഈദ്ഗാഹ് സംഘാടനത്തിന് നേതൃത്വം നല്‍കി.
ഹിഷാം കെ ഹമദ്, ഇല്യാസ് കക്കയം, മുഹമ്മദ് ശാനിദ്, ആരിഫ് അഹമദ്, മനാഫ് കബീര്‍, ബാസിത്ത് വില്യാപ്പള്ളി, അബ്ദുല്ല പുതിയങ്ങാടി, യൂസുഫ് പികെ, ആഷിഖ് പിഎന്‍പി, ഫാറൂഖ് മാട്ടൂല്‍, ഇഖ്ബാല്‍ കാഞ്ഞങ്ങാട്, മുബാറഖ് വികെ, അനൂപ് തിരൂര്‍, മായന്‍, നജീബ് ആലപ്പി, മുഹിയിദീന്‍ കണ്ണൂര്‍, ഹൈറുന്നിസ അബ്ദുല്‍ മജീദ്, സബീല യൂസുഫ്, സമീറ അനൂപ്, ബിനൂഷ തുടങ്ങിയര്‍ നിയന്ത്രിച്ചു.