മനാമ: ചെറിയ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ബഹ്റൈനിലെത്തിയത് മൂന്നുലക്ഷത്തിലധികം സൗദികള്‍. ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്ത്. വിനോദ സഞ്ചാരികളുടെ സാന്നിധ്യവും ഗള്‍ഫ് സന്ദര്‍ശകരുടെ ഒഴുക്കും ഹോട്ടല്‍ മേഖലക്കും ഉണര്‍വേകി.
ആഡംബര ഹോട്ടലുകളും കടലിന് അഭിമുഖമായുള്ള റിസോര്‍ട്ടുകളും 95 ശതമാനവും നിറഞ്ഞിരുന്നു. ബഹ്റൈനിലെത്തുന്ന വിനോദസഞ്ചാരികളില്‍ 60 ശതമാനം സൗദി സന്ദര്‍ശകരാണ്. ഈദ് അവധിക്കാലത്ത് ദിവസവും ആയിരക്കണക്കിന് സൗദികള്‍ കിംഗ് ഫഹദ് കോസ് വേ പാലം മാര്‍ഗം രാജ്യത്തെത്തി.