മനാമ: ഐസിആര്‍എഫും ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്ററും സംയുക്തമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 55 പേര്‍ രക്തം നല്‍കി. ഐസിആര്‍എഫ് ചെയര്‍മാന്‍ അഡ്വ. വി.കെ തോമസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അനീഷ് ശ്രീധരന്‍, ബ്ലഡ് ഡൊണേഷന്‍ കോര്‍ഡിനേറ്ററും ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാനുമായ കെ.ടി സലീം, ബിഡികെ പ്രസിഡന്റ് റോജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ഐസിആര്‍എഫ് വൈസ് ചെയര്‍മാന്‍മാരായ പങ്കജ് നല്ലൂര്‍, പ്രകാശ് മോഹന്‍, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, ബ്ലഡ് ഡൊണേഷന്‍ കോര്‍ഡിനേറ്ററായ സുനില്‍ കുമാര്‍, അജയകൃഷ്ണന്‍, ചെമ്പന്‍ ജലാല്‍, ശിവകുമാര്‍, മുരളീകൃഷ്ണന്‍, സുബൈര്‍ കണ്ണൂര്‍, നൗഷാദ് പൂന്നൂര്‍, ഫൈസല്‍ മടപ്പള്ളി, അനു ജോസ്, ബിഡികെ ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിന്‍, വൈസ് പ്രസിഡന്റുമാരായ സുരേഷ് പുത്തന്‍വിളയില്‍, സിജോ ജോസ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരായ നിതിന്‍ ശ്രീനിവാസ്, സുനില്‍ മണവളപ്പില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ടി.ജെ ഗിരീഷ്, അസീസ് പള്ളം, ഗിരീഷ് കെ.വി, അബ്ദുല്‍സലാം, നാഫി, സലീന റാഫി, ശ്രീജ ശ്രീധരന്‍, വിനീത വിജയന്‍, സെഹ്ലാ ഫാത്തിമ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.