മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ‘എന്റെ കുടുംബം’ എന്ന പേരില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. അബു നാസര്‍ സിമ്മിംഗ് പൂളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ അസോസിയേഷന്‍ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വിവിധതരം കലാപരിപാടികളും കളികളും മറ്റുമായി ആകര്‍ഷകമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബ സംഗമത്തിന് പേര് നിര്‍ദേശിച്ച വിഷ്ണു കായംകുളം സമ്മാനത്തിന് അര്‍ഹനായി.
അസോസിയേഷന്‍ അംഗങ്ങളായ സ്‌നേഹ ഹരിഷ് (പിഎച്ച്ഡി. റോബോട്ടിക്‌സ്, അണ്ണ യൂണിവേഴ്‌സിറ്റി ചെന്നൈ), ധ്രുവ് സുമിത്ത് (ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡര്‍) എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
അസോസിയേഷന്‍ രക്ഷാധികാരി ജോര്‍ജ് അമ്പലപ്പുഴ, പ്രസിഡന്റ് ലിജോ കൈനടി, ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അനീഷ് മാളികമുക്ക് കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.
കുടുംബ സംഗമം കോഡിനേറ്റേഴ്‌സായ ശ്രീകുമാര്‍ കറ്റാനം, അരുണ്‍ മുട്ടം, ശാന്തി ശ്രീകുമാര്‍, അശ്വിനി അരുണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹരീഷ് ചെങ്ങന്നൂര്‍, സജി കലവൂര്‍, സാം കാവാലം, ശ്രീജിത്ത് ആലപ്പുഴ, ജുബിന്‍ ചെങ്ങന്നൂര്‍, രാജേഷ് മാവേലിക്കര, അമല്‍ തുറവൂര്‍, പൗലോസ് കാവാലം, ആതിര പ്രശാന്ത്, ആശ മുരളിധരന്‍, ചിഞ്ചു നായര്‍, രാജേശ്വരി ശ്രീജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.