മനാമ: ബഹ്‌റൈനില്‍ ലൈസന്‍സുള്ള ഉംറ കാമ്പെയ്‌നുകള്‍ ഉംറ യാത്രകള്‍ സംഘടിപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 24 ആണെന്ന് നീതി, ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ് മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു. ഉംറക്ക് പോകുന്നവര്‍ ഏപ്രില്‍ 28നകം രാജ്യത്ത് തിരിച്ചെത്തണമെന്നും മന്ത്രാലയം അറിയിച്ചു.
ഉംറയും ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 29 മുതല്‍ സീസണ്‍ അവസാനം വരെ ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ മക്കയിലോ മദീനയിലോ പ്രവേശിക്കാനോ താമസിക്കാനോ അനുവദിക്കു എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ കാലയളവില്‍ ഉംറ യാത്രകള്‍ നിര്‍ത്തിവെക്കുകയും ജൂണില്‍ ആരംഭിക്കുന്ന ഹജ്ജ് സീസണ് ശേഷം പുനരാരംഭിക്കുകയും ചെയ്യും.