കാര്‍ വില്‍പനയുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പ്

car

 

മനാമ: രാജ്യത്ത് കാര്‍ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ്. പ്രമുഖ വ്യക്തികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുനടത്തുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ നല്‍കാമെന്നാണ് ഇരകളെ നേരിട്ട് ബന്ധപ്പെട്ട് തട്ടിപ്പുകാര്‍ പറയുന്നത്.

സംശയം കൂടാതെ തട്ടിപ്പുകാരുടെ പ്രലോഭനങ്ങളില്‍ അകപ്പെടുന്നവരുടെ പണം തട്ടിയെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അവര്‍ വാഗ്ദാനം നല്‍കുന്ന ഓഫറുകള്‍ പൂര്‍ണമായും വ്യാജമാണെന്നും ആള്‍മാറാട്ടം നടത്തി നിങ്ങളെ സമീപിക്കുന്ന വ്യക്തികളുമായി ഒരു ബന്ധവുമില്ലെന്നും ബന്ധപ്പെട്ട കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

ഇത്തരം തട്ടിപ്പില്‍നിന്ന് ജനങ്ങള്‍ ജാഗ്രതരാവണമെന്നും കൂടുതല്‍ തട്ടിപ്പുകളില്‍നിന്ന് മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ മുന്നറിയിപ്പ് കുടുംബാംഗങ്ങള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും പങ്കിടാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായി ഇത്തരം തട്ടിപ്പുകള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 992 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!